Wednesday, October 15, 2008

അനാഥന്‍

ഇത് ഞാ‍ന്‍ വളരെ പണ്ടെഴുതിയ കുറേ വരികളാണ്. (കവിത എന്നു വിളിക്കാമോയെന്നു നിശ്ചയമില്ല). 1991 ലെ ജനുവരിയില്‍, നാട്ടിലെ പള്ളിയിലെ പെരുനാളിനോടനുബന്ധിച്ച് എന്റെ സുഹൃത്തുക്കള്‍ പുറത്തിറക്കിയ ഒരു സപ്ലിമെന്റില്‍ ഇത് പ്രസിദ്ധീകരിച്ചു വന്നിരുന്നു. അവരുടെ ആവശ്യപ്രകാരമാണ് ഒട്ടും വശമില്ലാതിരുന്ന ഈ “കടുംകൈയ്ക്ക്”“ ഞാന്‍ മുതിര്‍ന്നത്. ഇക്കഴിഞ്ഞ വെക്കേഷന് എന്റെ പൊടിപിടിച്ച പഴയ ഡയറിയുടെ താളുകള്‍ മറിക്കുമ്പോള്‍, മഷിമങ്ങിത്തുടങ്ങിയ എന്റെ സ്വന്തം കവിത ആരോരുമില്ലാത്ത ഒരനാഥയെപ്പോലെ ‘എന്നെക്കൂടിക്കൂട്ടില്ലേ നിന്റെയാത്രയില്‍‘ എന്നു മൂകമായി മന്ത്രിച്ചപോലെ തോന്നിയെനിക്ക്. പിന്നെ അവളെ ഉപേക്ഷിക്കാനായില്ല. കൂടെകൊണ്ടുപോന്നു-ഈ മരുഭൂമിയിലേക്ക്.

വഞ്ചനയുടെ പുറംചട്ടയ്ക്കുള്ളില്‍
പ്രണയവും കലഹവുമിണചേരുമ്പോള്‍
ഒരനാഥന്‍ കൂടി പിറവിയെടുക്കുന്നു.
അവന്‍- സ്വപ്നങ്ങളില്‍ നിറങ്ങളില്ലാത്തവന്‍
പ്രണയ യൌവ്വനങ്ങളുടെ അരുതായ്മയില്‍‍
ഒരക്ഷരത്തെറ്റുപോല്‍ ‍പിറവിയെടുത്തവന്‍‍

മാതൃത്വം മുലകളില്‍ കാളിന്ദി ചുരന്നപ്പോള്‍
കാപട്യമറിയാതെ അമ്മിഞ്ഞയുണ്ടവന്‍
‍ പൈതൃകത്തിന്നുറവിട-
മറിയാതെ തേടുമ്പോള്‍
നെഞ്ചില്‍ ഒരു കുടം കനല്‍ക്കട്ട നീറുന്നു.

താരാട്ടുപാട്ടിന്‍ സരിഗമയില്‍
കാലം ശ്രുതിപ്പിഴ ചേര്‍ത്തുവോ.

പാല്‍നിലാവിന്‍ കുളിര്‍മ്മയിലമ്മയേയും
സൂര്യതാപത്തിന്‍ ഉള്‍മുനയിലച്ഛനേയും
അറിയാ‍തെ ആശിക്കുന്നവന്‍
ആരെയും കാക്കുവാനില്ലാത്തവന്‍
കരുണയുടെ കണികപോലും കിട്ടാത്തവന്‍.

അറവുശാലയില്‍ അജീര്‍ണ്ണം ബാധിച്ചവന്റെ-
ആഘോഷത്തിനായ് മൃഗമാംസമൊരുക്കുമ്പോള്‍
‍ കുഴിഞ്ഞകണ്ണുകളില്‍ പശിയുടെ താണ്ഡവം പേറി
തെരുവോരങ്ങളില്‍ ആയിരം കുഞ്ഞുങ്ങളലറിക്കരയുന്നു
“ഞങ്ങള്‍ അനാഥര്‍“.

15 comments:

ചിരിപ്പൂക്കള്‍ October 15, 2008 at 12:51 PM  

എന്റെ സ്വന്തം കവിത ആരോരുമില്ലാത്ത ഒരനാഥയെപ്പോലെ ‘എന്നെക്കൂടിക്കൂട്ടില്ലേ നിന്റെയാത്രയില്‍‘ എന്നു മൂകമായി മന്ത്രിച്ചപോലെ തോന്നിയെനിക്ക്. പിന്നെ അവളെ ഉപേക്ഷിക്കാനായില്ല. കൂടെകൊണ്ടുപോന്നു-ഈ മരുഭൂമിയിലേക്ക്.

BS Madai October 15, 2008 at 5:45 PM  

Dear Niranjan....
nannaayittundu koottukaara.... podithatti baakki koodi edukku...offcil malayalam illa - veettil chennu pinneedu commendaam. oru email ayakoo ente idyil: bskmadai@gmail.com

ബഷീർ October 18, 2008 at 1:55 PM  

പഴയതും പുതിയതുമൊക്കെ ഇനിയും വരട്ടെ.. കവിതയെ വിമര്‍ശിക്കാന്‍ മാത്രമുള്ള വിവരക്കേടില്ലാത്തതിനാല്‍ അതിനു തുനിയുന്നില്ല. കവിത വായിച്ചു ആശയം മനസ്സിലായി. :)

ശ്രീ October 20, 2008 at 8:25 AM  

ഇതു പോലെയുള്ള സൃഷ്ടികള്‍ ഇപ്പോഴെങ്കിലും വെളിച്ചം കാണിയ്ക്കാന്‍ തോന്നിയതു നന്നായി മാഷേ...

“വഞ്ചനയുടെ പുറംചട്ടയ്ക്കുള്ളില്‍
പ്രണയവും കലഹവുമിണചേരുമ്പോള്‍
ഒരനാഥന്‍ കൂടി പിറവിയെടുക്കുന്നു.”

അര്‍ത്ഥവത്തായ വരികള്‍. വളരെ ഇഷ്ടമായി.

അപ്പോ ബാക്കി കൂടെ ഓരോന്നായി പോസ്റ്റിക്കോളൂട്ടോ...
:)

അപ്പു ആദ്യാക്ഷരി October 21, 2008 at 8:22 AM  

കവിതയുടെ വരികള്‍ എനിക്കു ഇഷ്ടപ്പെട്ടു.

ചന്ദ്രകാന്തം October 21, 2008 at 9:37 AM  

നന്നായിരിയ്ക്കുന്നു.
പറയാനുള്ളത്‌ ഭംഗിയായി പറഞ്ഞു.
തന്‍റ്റേതല്ലാത്ത പിഴകളാണ്‌ എപ്പോളും അനാഥരെ സൃഷ്ടിയ്ക്കുന്നത്‌.
കഷ്ടതയുടെ മനുഷ്യരൂപങ്ങള്‍. സഹതാപത്തിന്റെ മുള്‍മുനയില്‍ കോര്‍ക്കപ്പെടുന്നവര്‍.

വീണ്ടും നല്ല വരികള്‍ പ്രതീക്ഷിയ്ക്കുന്നു. ആശംസകള്‍.

ചിരിപ്പൂക്കള്‍ October 23, 2008 at 11:00 PM  

നന്ദി ബി.സ്. ആദ്യകമന്റിന്.
പിന്നെ ബഷീര്‍ക്കാ - നോക്കട്ടെ പഴയ സ്റ്റോക്ക് വല്ലതും ഉണ്ടോയെന്ന്. നന്ദി.

ശ്രീക്കുട്ടാ- എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി .
പിന്നെ അപ്പുവേട്ടനും.

ചന്ദ്രകാന്തം,
ആദ്യമായിട്ടാണല്ലോ ഇവിടേക്ക്. നിങ്ങളുടെ സാന്നിദ്ധ്യം പോലും ഒരു വലിയ കാര്യമായി ഞാന്‍ കണക്കാക്കുന്നു. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.

നിരഞ്ജന്‍.

Anonymous March 9, 2010 at 3:38 AM  

I am able to make link exchange with HIGH pr pages on related keywords like [url=http://www.usainstantpayday.com]bad credit loans[/url] and other financial keywords.
My web page is www.usainstantpayday.com

If your page is important contact me.
please only good pages, wih PR>2 and related to financial keywords
Thanks
taigaddinia

Anonymous January 13, 2011 at 2:10 PM  

INSERT

Anonymous August 17, 2011 at 2:51 AM  

I would like to thank You for being the member of this website. Please allow me to have the chance to express my satisfaction with Host Gator web hosting. They have professional and instant support and they also offering many [url=http://tinyurl.com/hostgator-coupons-here ]Host gator coupons[/url].

I appreciate Hostgator hosting, you will too.

http://kulturoznawstwo.dlaziemi.org/index.php?action=profile;u=3028

ഋതുസഞ്ജന August 28, 2011 at 12:28 PM  

വഞ്ചനയുടെ പുറംചട്ടയ്ക്കുള്ളില്‍
പ്രണയവും കലഹവുമിണചേരുമ്പോള്‍
ഒരനാഥന്‍ കൂടി പിറവിയെടുക്കുന്നു.ഇഷ്ടപ്പെട്ടു.

ഋതുസഞ്ജന August 28, 2011 at 12:28 PM  

എന്റെ സ്വന്തം കവിത ആരോരുമില്ലാത്ത ഒരനാഥയെപ്പോലെ ‘എന്നെക്കൂടിക്കൂട്ടില്ലേ നിന്റെയാത്രയില്‍‘ എന്നു മൂകമായി മന്ത്രിച്ചപോലെ തോന്നിയെനിക്ക്. പിന്നെ അവളെ ഉപേക്ഷിക്കാനായില്ല. കൂടെകൊണ്ടുപോന്നു-ഈ മരുഭൂമിയിലേക്ക്

:)

Anonymous December 18, 2012 at 4:16 PM  

[url=http://www.texansfootballshop.com/]Nike Arian Foster Jersey[/url]

He will appear to be a "good guy God tells them to wait just a little while longer until the number of their fellow servants still on earth are killed and martyred as they were The label will follow youMost folk know that going for a short daily walk is one of the best forms of exercise

[url=http://www.broncosauthenticjerseys.com/]Broncos Von Miller Jersey[/url]

Clear the check box next to programs you know you don't want to load at startup If you want to start a business, devote the time to become fully informed and start your research These are both motivating and control factors of the whole gamut of 'professions'

[url=http://www.texansfootballshop.com/]Arian Foster Women's Jersey[/url]

Anonymous January 28, 2013 at 4:11 PM  

We [url=http://www.onlineslots.gd]online casino[/url] obtain a ample library of absolutely unsolicited casino games championing you to sport opportunely here in your browser. Whether you want to unaccustomed a provisions encounter plan or honest sample out a occasional modern slots before playing on the side of real in clover, we procure you covered. These are the rigid uniform games that you can play at earnest online casinos and you can play them all for free.

Anonymous March 5, 2013 at 3:29 AM  

fgguftgyf www.louisvuittononsaleshoes.com ejawxcfrx [url=http://www.louisvuittononsaleshoes.com]cheap louis vuitton handbags[/url] ydindwczi
nlqmyfktu www.louisvuittonhandbagson-sale.com eibdnuxhl [url=http://www.louisvuittonhandbagson-sale.com]cheap louis vuitton[/url] tkjgvbavj
meghdvmxz www.louisvuittonreplicbagsonline.com xmyiyzxle [url=http://www.louisvuittonreplicbagsonline.com]louis vuitton purse[/url] ojrjblcdd
gwppxxwed www.newdiscountlouisvuittonhandbags.com spenbybyr [url=http://www.newdiscountlouisvuittonhandbags.com]louis vuitton bags sale[/url] blmgkyrvp
xszfpafsc www.louisvuittononlineshoes.com pvqqywtnu [url=http://www.louisvuittononlineshoes.com]louis vuitton wallet for women[/url] mjkzddddz