ചന്ദ്രയാന്‍ നീയൊരിന്ത്യയാന്‍
“അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്..........” അച്ഛന്റെ പഴയ ഫിലിപ്സ് റേഡിയൊയില്‍നിന്നും ആകാശവാണിയിലൂടെ പി.സുലോചനചേച്ചിയുടെ മധുരശബ്ദത്തിലുള്ള ഗാനം. തറവാടിന്റെ മുറ്റത്ത് അമ്മയുടെ മടിയില്‍ തലവച്ചു കൊണ്ട് ആപാട്ടുകേട്ട് ഞാന്‍ അങ്ങനെ കിടക്കും എന്റെ കുഞ്ഞ്മുടിയിഴകളില്‍ അമ്മയുടെ വിരലുകളിലൂടൊഴുകിയെത്തുന്ന നനുനനുത്ത സ്നേഹസ്പര്‍ശനം. കൂട്ടത്തില്‍ അമ്മപറയും “കുട്ടാ ദേ അങ്ങോട്ടു നോക്കിക്കേ അമ്പിളിഅമ്മാവന്‍ ദാ അവിടേ നിന്നേ നോക്കി ചിരിക്കുന്നു”.
ആകാശത്തിന് മീതേ കുളിര്‍മ്മയുള്ളപ്രകാശം തൂവിനില്‍ക്കുന്ന ആ പപ്പടവട്ടത്തെ നോക്കി നാലുവയസുകാരനായ ഞാന്‍ ചോദിക്കും “എപ്പഴാ അമ്മേ അമ്പിളിഅമ്മാവന്‍ നമ്മുടെ വീട്ടില്‍ വരിക”. അപ്പോള്‍ വീടിന്റെ മുറ്റത്ത് ചാരുകസേരയില്‍ കാല്‍നീട്ടിവച്ചുകൊണ്ട് കിട്ക്കുന്ന സയന്‍സ് അദ്ധ്യാപകനായ് അച്ഛന്‍ പറഞ്ഞതരും “കുട്ടാ അതിന്റെ പേരാണ് മൂണ്‍. നാം വസിക്കുന്ന ഈ ഭൂമിയുടെ ഉപഗ്രഹമായ ഒരുകൊച്ചുഗോളം. അതെങ്ങനാ ഇവിടേക്കു വരിക? അക്ഷരം വായിക്കാറായപ്പോള്‍, അഛന്‍ സൂക്ഷിച്ചു വച്ചിരുന്ന പഴയപേപ്പര്‍ കട്ടിങ്ങുകളില്‍ ഒന്നില്‍ ‘മനുഷ്യന്‍ ചന്ദ്രനില്‍ എന്ന തലക്കെട്ടോടു കൂടിയ വാര്‍ത്തവായിച്ച് ത്രില്ലടിച്ചു പോയ ആറുവയസുകാരന്‍. അതെ- 1969 ജുലൈ 20ന് നീല്‍ ആസ്റ്ററൊംഗ് എന്ന അമേരിക്കക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തിക്കൊണ്ട് അന്നുപറഞ്ഞവാക്കുകള്‍ “ഇത് മാനവരാശിക്കു മുഴുവനും അഭിമാനിക്കാവുന്ന ഒരുകാല്‍ വെപ്പ് “ എന്നാണ്.
39 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഇന്‍ഡ്യയുടെ യശസ് വാനോളമുയര്‍ത്തിക്കൊണ്ട് നമ്മുടെ ശാസ്ത്രജ്ഞര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത നമ്മുടെയെല്ലാം അഭിമാനമായ ചന്ദ്രയാന്‍-1 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 1380കിലോഗ്രാം ഭാരമുള്ള ഈ സാറ്റ്ലൈറ്റിനെ ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലേക്കെത്തിക്കുന്ന ജോലി, കിലോമീറ്ററില്‍ 9.89 എന്ന വേഗത്തില്‍ ആകാശസീമകളെ മറികടന്നു കുതിച്ചു പായാന്‍ കെല്‍പ്പുള്ള പി.എസ്.എല്‍.വി-11 റോക്കറ്റിനാണ്. പിന്നിടങ്ങോട്ട് ചന്ദ്രയാന്റെ പ്രയാണം അതില്‍ സ്വയം ഉള്‍ക്കൊണ്ടിട്ടുള്ള ഇന്ധനത്തിന്റെ സഹായത്തൊടെയാവും.
ആദ്യമായി 10 എന്ന പ്രഥമ പ്രമണപഥത്തിലെത്തുന്ന ഈ ഉപഗ്രഹം താമസിയാതെ മറ്റ് പ്രമണപഥങ്ങളേയും കടന്ന് ഏറ്റവും ഉയരമേറിയ പഥത്തിലൂടെ ഉത്തരധ്രുവത്തിനടുത്തെത്തുകയും അപ്പോള്‍ഭുമിയേ വലംവയ്ക്കുന്ന ചന്ദ്രന് ഏകദേശം ശതകിലോമീറ്ററുകള്‍ക്ക് അടുത്തെത്തുകയും ചെയ്യും എന്ന് കണക്കുകൂട്ടുന്നു. ഇങ്ങനെ അകലം കുറച്ചു കുറച്ച് ചന്ദ്രയാന്‍ നവംബര്‍ 8ന് ചന്ദ്രന് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തിച്ചേരും.
ചന്ദ്രോപരിതലത്തിലെ ജലം. ധാതുക്കള്‍, ഹീലിയം-3 എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുകയെന്നുള്ളതാണ് ചന്ദ്രയാന്‍ ദൌത്യത്തിലെ നിര്‍ണായകമായ പരീക്ഷണം. ഊര്‍ജ് സ്രോതസായ ഹീലിയം-3 യുടെ വിപുലമായനിക്ഷേപം ചന്ദ്രനില്‍ ഉണ്ടെന്നു കരുതപ്പെടുന്നു. 1ടണ്‍ ഹീലിയം കൊണ്ടുമാത്രം അടുത്ത 40 വര്‍ഷത്തേക്ക് നമ്മുടെ ഇന്‍ഡ്യയെ മൊത്തമായി വൈദ്യുതീകരിക്കാന്‍ സാധിക്കും. അത്തരത്തില്‍ 2കോടി ടണ്‍ ഹീലിയം 3യുടെ നിക്ഷേപം ചന്ദ്രനില്‍ ഉണ്ടെന്നാണ്‍ കണക്കാക്കപ്പെടുന്നത്. പിന്നെ ചന്ദ്രന്റെ തണുത്തുറഞ്ഞ തറയില്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയെന്നുള്ള മറ്റൊരു ദൌത്യവും ചന്ദ്രയാന്‍ നിറവേറ്റും.
2010ല്‍ റോബോട്ടിനേയും, 2020ല്‍ ഒരു ഇന്‍ഡ്യാക്കാരനേയും ചന്ദ്രനില്‍ ഇറക്കാനുള്ള പദ്ധതികള്‍ക്കു നാന്ദികുറിക്കാന്‍ I.S.R.O യുടെ നേത്രുത്വത്തിലുള്ള ഈ പര്യവേഷണങ്ങള്‍ക്ക് ഇടയാകട്ടെയെന്നു ആശിക്കുകയാണ്. ഏതുരീതിയിലായാലും ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണരംഗം ലോകത്തിന്റെ നെറുകയില്‍ത്തന്നെ സഥാനം പിടിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ശാസ്ത്രജ്ഞര്‍ക്കും, തൊഴിലാളികള്‍ക്കും ഈ എളിയ ഇന്‍ഡ്യക്കാരന്റെ പ്രണാമം.
16 comments:
അക്ഷരം വായിക്കാറായപ്പോള്‍, അഛന്‍ സൂക്ഷിച്ചു വച്ചിരുന്ന പഴയപേപ്പര്‍ കട്ടിങ്ങുകളില്‍ ഒന്നില്‍ ‘മനുഷ്യന്‍ ചന്ദ്രനില്‍ എന്ന തലക്കെട്ടോടു കൂടിയ വാര്‍ത്തവായിച്ച് ത്രില്ലടിച്ചു പോയ ആറുവയസുകാരന്‍.
ചിരിപ്പൂക്കളേ, ഒന്നുകൂടെ ഈ പോസ്റ്റ് വായിച്ചു നോക്കി അതിലെ തെറ്റുകള്‍ തിരുത്തു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങീയ തീയതി ജൂലൈ 20, 1969 ആണ്.
ഒരു നല്ല പോസ്റ്റ് എന്നാലും ഇത്രയേറെ വായനക്കാരുള്ള ബ്ലോഗ്ഗില്‍ തെറ്റു വരുത്താതെ ഇനിയെങ്കിലും നോക്കണം നിരഞ്ജന്‍സഹോദരാ...
എങ്കിലും താങ്കളുടെ ഈ പരിശ്രമത്തെ ഞാന്‍ വിലകുറച്ചു കാണുന്നില്ല.അഭിന്ദനങ്ങള്‍.
നമ്മുടെ അപ്പൂക്കുട്ടന്റെ പുതിയ പോസ്റ്റ് ഒന്നു നോക്കൂ.എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്.
ആദ്യം മുതലുള്ള എല്ലാ പോസ്റ്റുകളും വായിച്ചു.
എഴുത്തിന്റെ ഒരു ഗ്ലേയര്‍ ഫീല്‍ ചെയ്യുന്നുണ്ട്!
വായനക്കാരെ ചിരിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശം അല്ലേ?
നടക്ക്ട്ടെ, ആ കരുണ്‍ ജെ പുള്ളെ ശരിക്കങ്ങ് പിടിച്ചു.
ആളിനെ ഒന്നു കാണാന്‍ കിട്ടുമോ ഇത്ര സത്സ്വഭാവിയായ ഒരു ചേട്ടന്‍:-)
തീയ്യതിയില്‍ തെറ്റ് വന്നതില്‍ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്.
എല്ലാവര്‍ക്കും നന്ദി..
കൊള്ളാം!
എഴുത്ത് തുടരുക!
മറ്റൊരു നല്ല പോസ്റ്റ്.
സന്തോഷത്തില്‍ പങ്കു ചേരുന്നു
:)
നന്ദി വിമര്‍ശനങ്ങള്‍ക്കും,പ്രോത്സാഹനങ്ങള്‍ക്കും പിന്നെ അഭിപ്രായങ്ങള്‍ക്കും.
സാജേട്ടാ,
പ്രത്യേകനന്ദി, പഴയതൊക്കെ വായിച്ച് അഭിപ്രായം പറഞ്ഞതിന്. കരുണ്‍.ജെ.പിള്ളയെപ്പോലുള്ള ഒരുപാടേട്ടന്മാരുള്ള ഒരു സമൂഹത്തിലല്ലേ നാമൊക്കെ. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ആളെ കാട്ടിത്തരാട്ടൊ...
കൊള്ളാം ചന്ദ്രയാനേപ്പറ്റി നന്നായി എഴുതിയിരിക്കുന്നു. താമസിയാതെ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുമെന്ന് ആശിക്കാം.
നിരഞ്ജന്‍,
ഞാന്‍ എത്താന്‍ ഒത്തിരി വൈകി - ഒരു വല്യ ക്ഷമാപണം.... പതിവെഴുത്തില്‍ നിന്നും ഒരു ചെറീയ ചുവടുമാറ്റം അല്ലേ? ലേഖനം നന്നായി - informative ആയ പോസ്റ്റ്. അപ്പുവിന്റെ ലേഖനത്തില്‍ ഒന്നുകൂടി വിശദമായി പറഞ്ഞിട്ടൂണ്ടായിരൂന്നു. ഒരു request: പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒരു email notification... ഒരിക്കല്‍കൂടി എല്ലാ ഭാവുകങ്ങളും....
thanks Mazhthullikkum, Madayikkum.
regards
അതെ- 1969 ജുലൈ 20ന് നീല്‍ ആസ്റ്ററൊംഗ് എന്ന അമേരിക്കക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തിക്കൊണ്ട് അന്നുപറഞ്ഞവാക്കുകള്‍ “ഇത് മാനവരാശിക്കു മുഴുവനും അഭിമാനിക്കാവുന്ന ഒരുകാല്‍ വെപ്പ് “ എന്നാണ്...സഹോദരാ നല്ല പോസ്റ്റ് ,ഒരു അഭിപ്രായം ചോദിക്കട്ടെ?69ല്‍ നാസാ 3 austronute നെ ചന്ദ്രനില്‍ ഇറക്കി വലിയ scope ഉം hope ഉം ഇല്ലാത്തതിനാല്‍ സായിപ്പൂ കളഞ്ഞിട്ടുപോയി.ഇപ്പോള്‍ ഈവിജയവും വിദേശത്തുനിന്നും കടം കൊണ്ടതാണ്,മിഡിയാപറയുന്നത് എല്ലാം സത്യമല്ലാ, ഉടുതുണിക്കു മറുതുണി ഇല്ലാത്തവന്റെ ആളുകളി, സമ്പന്ന രാജ്യങ്ങളുടെ space agencyകള്‍ അടക്കിചിരിക്കുന്നുണ്ട്
പോസ്റ്റ് നന്നായി സാര്‍.
എന്നിരുന്നാലും ചില കാര്യങ്ങള്‍ അത്രയ്ക്കങ്ങോട്ട് മനസ്സിലായില്ല. ഉ.ദാ:
"ആദ്യമായി 10 എന്ന പ്രഥമ പ്രമണപഥത്തിലെത്തുന്ന ഈ ഉപഗ്രഹം താമസിയാതെ മറ്റ് പ്രമണപഥങ്ങളേയും കടന്ന് ഏറ്റവും ഉയരമേറിയ പഥത്തിലൂടെ ഉത്തരധ്രുവത്തിനടുത്തെത്തുകയും അപ്പോള്‍ഭുമിയേ വലംവയ്ക്കുന്ന ചന്ദ്രന് ഏകദേശം ശതകിലോമീറ്ററുകള്‍ക്ക് അടുത്തെത്തുകയും ചെയ്യും എന്ന് കണക്കുകൂട്ടുന്നു."
ദയവായി ഇതൊന്ന് വിശദീകരിക്കാമോ?
കാസാബിയങ്കാ, സന്ദര്‍ശനത്തിനു നന്ദി. ഈ ചോദ്യത്തിന്റെ ഉത്തരം ഒരു കമന്റിലൂടെ പറയുക എളുപ്പമല്ല. അതിനാല്‍ ഇതു കുറേക്കൂടി വ്യക്തമായി വിവരിക്കുന്ന ഈ പോസ്റ്റ് ഒന്നു നോക്കൂ.
പുതുവര്‍ഷമായിട്ട് ഒന്നും എഴുതുന്നില്ലേ?
Post a Comment