അന്തിവെയില്‍ പൊന്നുതിരും (കരോക്കെ)
പ്രിയ സുഹൃത്തുക്കളേ,
ബ്ലോഗിലെ എന്റെ ആദ്യ പോഡ്കാസ്റ്റ് പരീക്ഷണം. സൌദി അറേബ്യയിലെ ഒരു വെള്ളിയാഴ്ചയില്‍, കരോക്കയുടെ അകമ്പടിയോടെ ഞാന്‍ ആലപിച്ച ഈ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ. ‘സംഗതികളുടെ‘ അഭാവവും, കൈവിട്ടുപോയ “ഷാര്‍പ്പുകളും, “ഫ്ലാറ്റുകളും’ റിക്കോര്‍ഡിംഗിലെ പോരായ്മകളും നിങ്ങള്‍ പൊറുക്കുമെന്ന വിശ്വാസത്തോടെ.
സ്നേഹപൂര്‍വ്വം
നിരഞ്ജന്‍.
|
46 comments:
സംഗതി..? !!
:) (ചുമ്മാ..)
അടിപൊളി...
ഇങ്ങനെ ഒരു ഗായകന്‍ സൌദിയില്‍ പോയി ഒളിച്ചിരിക്കുകയാ. ?
കവിതകള്‍ കൂടി ഒന്ന് ശ്രമിച്ചു കൂടെ?
പാട്ട് കേട്ടുകൊണ്ടേയിരിക്കുന്നു.
എനിക്കിഷ്ടമുള്ള പാട്ടാണ് ഇത്, ഗായകാ!
കൂടുതല്‍ പാട്ടുകള്‍ കേള്‍പ്പിക്കുമല്ലോ, അല്ലേ?
സസ്നേഹം
പ്രൊഫഷണൽ ഗായകർ പോലും ഒഴിവാക്കുന്ന അല്ലെങ്കിൽ കുളമാക്കുന്ന ഹമ്മിംഗ് തന്നെ തകർത്തിരിക്കുന്നു..! റെക്കോർഡിംഗ് കുറച്ചു കൂടി മനോഹരമാക്കാനുണ്ട്..നമുക്ക് വഴിയേ ശരിയാക്കിയെടുക്കാം..! MSL പ്രോജക്റ്റിലേക്കു ദത്തെടുക്കാനനുവാദം ഇങ്ങ് പോരട്ടെ..!
ഇഷ്ടായി മാഷേ...
ഗായകാ...
സൂപര്‍ ട്ടാ. ഇത്രെം കാലം എവിടെയായിരുന്നു.
ഇപ്പോള്‍ ഓഫീസിലാ. ഇനി വീട്ടില്‍ പോയി കുറച്ചുകൂടി ശബ്ദത്തില്‍ കേള്‍ക്കണം.
-സുല്‍
നന്നായുട്ടുണ്ട് കേട്ടോ.. ഇഷ്ടമുള്ളൊരു പാട്ടാണിത്.
പാട്ട് കേട്ടു... നന്നായിട്ടുണ്ട് ..നല്ല ശബ്ദമാണ് .... കൂടുതല്‍ നല്ല പാട്ടുകള്‍ പ്രതീഷിക്കുന്നു...
ഷിനു ഒരു പുതിയ ഗായകന്‍ അല്ലല്ലൊ..നല്ല ഇരുത്തം വന്ന ഗായകന്‍..!
പാട്ടിലെ ഹമ്മിങ്ങ് തകര്‍പ്പന്‍..പക്ഷെ മിക്സിങില്‍ എക്കൊ ഫീല്‍ ചെയ്യുന്നു...നല്ല ഈമ്പമുള്ള സ്വരം,അനുഗ്രഹീതന്‍. എല്ലാവിധ ആശംസകളും നേരുന്നു
നന്നായിട്ടുണ്ട് ശബ്ദം അടിപൊളി ഇനിയും നല്ല പാട്ടുകള്‍ പ്രതീക്ഷിച്ച് കൊണ്ട്
പാട്ടിഷ്ടായി.
സംഗതികളെക്കുറിച്ച് പറയാൻ ഞാനാളല്ല.
ആശംസകൾ!
അപ്പോ ഇതൊക്കെ ഇത്രനാളും ഒളിച്ചുവച്ചിരിക്കയായിരുന്നു അല്ലേ - ഇപ്പോഴെങ്കിലും തുടങ്ങിയത് നന്നായി. തുടക്കം നന്നായിട്ടുണ്ട്. നല്ല ശബ്ദം. Recording അത്ര പെര്‍ഫെക്ട് ആയില്ല - അതു അടുത്ത പാട്ടിനു ശരിയാക്കാം (അതു പെട്ടെന്നു തന്നെ പോരട്ടെ. നാട്ടില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുന്നതിനിടയില്‍ ഇതിനു സമയം കണ്ടെത്തിയല്ലോ - മിടുക്കന്‍...എല്ലാ ആശംസകളും.
കിരൻസ് പറഞ്ഞതു ഷിനുവിനെ എം എസ് എല്ലിലേക്കു ദത്തെടുത്തിരിക്കുന്നു.:)
അപ്പൂ ഇതിനാരുന്നൊ ഇന്നലെ നാട്ടിലോട്ടു പൊയതു?? ബൂലോകത്തിനു പുതിയതാണെങ്കിലും ഈ ഗായകൻ വളരെ പണ്ടേ പന്തളം പ്രദേശത്തു സുപരിചതനാണു.ഇദ്ദേഹത്തിന്റെയായി 2 -3 ക്രിസ്തീയഭക്ത്തിഗാന കാസറ്റുകളും വിപണിയിൽ ഇറങ്ങിയട്ടുണ്ട്..
ശരിയല്ലെ അപ്പൂ??
നല്ല ശബ്ദം, നല്ല ഗാനം.
(“സംഗതിക”ളെ കുറിച്ച് പറയാന്‍ ഞാനും ആളല്ല.)
“ബൂലോഗായക”രുടെ ഇടയിലേക്ക് ഒരു പുതിയ ശബ്ദം കൂടി.കിരണ്‍സിനൊരു കൂട്ടും.
അപ്പോള്‍ ഇത്രെം കാലം ഇതൊക്കെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നല്ലെ.
പോരട്ടെ..ഇനീം പോരട്ടെ..
ആശംസകള്‍
നിരഞ്ജന്‍! പാട്ടു വളരെ നന്നായിരിക്കുന്നു. പന്തളത്തുകാരനാണെന്നറിഞ്ഞതില്‍ സന്തോഷം അതിലധികമായിരിക്കുന്നു. വീണ്ടും വീണ്ടും പാടുക. പോസ്റ്റുക! :)
ആശംസകളോടെ പാട്ടുകളിഷ്ടപ്പെടുന്ന മറ്റൊരു പന്തളത്തുകാരന്‍.
നിരഞ്ജന്‍, കലക്കി കടു വറുത്തു,
മോനേ... സംഗതികളൊക്കെ ഇത്തിരീം കൂടൊന്നു മെച്ചമാക്കാമായിരുന്നു, ഒന്നു രണ്ടിടത്ത് ഷാര്‍പ്പായോന്നോരു സംശയം ആ മൂന്നാമത്തെ വരി ഒന്നൂടൊന്നെടുത്തെ.....
ഇതൊക്കെ കേട്ടിട്ട് ഞെട്ടണ്ട, എനിക്ക് ശരത് കൂടിയതാ കുറേ കഴിയുമ്പോ ശരിയാവും !
അപ്പൊ ഇപ്പൊ നാട്ടിലാണല്ലേ?
ഉം അടിച്ചു പൊളിക്കൂ:)
പ്രിയ സുഹ്രുത്തുക്കളെ,
ബ്ലോഗിലെ എന്റെ പ്രഥമ സംഗീത പരീക്ഷണത്തിനെ അകമഴിഞ്ഞ് പ്രൊത്സാഹിപ്പിച്ച നിങ്ങള്‍ക്കേവര്‍ക്കും നന്ദി.
കിനാവേട്ടാ,
സംഗതികള്‍ വളരെക്കുറവാണെന്ന് എനിക്കു തന്നെയറിയാം...:) പിന്നെ ന്റെ ജാതകത്തില്‍ ഒരു 15 വര്‍ഷം ജയില്‍ വാസം പറഞ്ഞിട്ടുണ്ട്!!! അതാ സൌദിയില്‍..:)))
കവിതകള്‍ മത്സരങ്ങളില്‍ പാടീട്ടുണ്ട്. നന്ദി.
കൈതമുള്‍ സാര്‍,
കൂടുതല്‍ പാടാന്‍ ശ്രമിക്കാം. ആസ്വാദനിത്തിനു നന്ദി. കഥകള്‍ വായിച്ചിട്ടുണ്ട്. ഇഷ്ട്മാണ്.
കിരണ്‍സ്,
അപ്പൂവില്‍നിന്നാണ് കിരണ്‍സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. പരിചയപ്പെടാന്‍ വൈകിയെന്നു തോന്നുന്നു ഇപ്പോള്‍. എം എസ് എല്‍ അവസരത്തിന് പ്രത്യേകം നന്ദി ട്ടൊ. പിന്നെ ഇനി പാട്ടിന്റെ സംശയങ്ങളൊക്കെ ചോദിക്കാന്‍ ആളായി. സഹായിക്കുമല്ലോ. ഈ പാട്ടുകളൊക്കെ ക്വേക്കിവാല്‍ക്കില്‍ റിക്കോര്‍ഡൂ ചെയ്തതാ ഒരു വര്‍ഷം മുന്‍പ്.ടെക്നിക്കലി ഞാന്‍ വളരെ പുറകിലാണ്.
ഇത്തിരിവെട്ടം മാഷേ, നന്ദി .
സുല്‍.നന്ദി. ഇനിയും കാണാം .
ഷിഹാബ്, നന്ദി , നന്ദി.
ബസലേല്‍, ഒരു പുതിയ് പേര്. എന്താ മീനിംഗ്. നന്ദി.,
കുഞ്ഞന്‍ സാറെ സുഖമാണൊ?? അഭിപ്രായങ്ങള്‍ക്കു നന്ദി. ബ്ലോഗിലെ കമന്റിംഗ് സ്പെഷയലിസ്റ്റാണെന്നു കേട്ടിട്ടുണ്ട്.ഷിജുവും , അപ്പൂവും പറയാറുണ്ട്.
പുള്ളിപ്പുലീ , പേരടിപൊളി. നന്ദി.
സതീഷ് ഭായീ, കേള്‍വിക്കു നന്ദി.
ഹായ് മടായിയേട്ടാ, സുഖമാണൊ. ഇത് കുറച്ച് നാളുകള്‍ക്കുമുന്‍പ് റിക്കോറ്ഡിയതാ , പരിമിതമായ് സൌകര്യത്തില്‍ . കൂടുതല്‍ ശ്രമിക്കാം. നന്ദി പ്രിയ സുഹ്രുത്തിന്.
യാരിദ് സാബ്, എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി. വീണ്ടും കാണാം..
പ്രിയ് ധ്രിഷ്ട്റ്റു. വല്ലാത്ത പേരുതന്നെ, അരമണിക്കൂറായി ശ്രമിക്കുവാ പേരൊന്നെഴുതാന്‍ ഇതുവരെ ഇത്രയെ കിട്ടിയുള്ളു. എന്നെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ എഴുതിയത് ശരിയാ.കുറേ സുമനസുകളുടേ സഹായത്താല്‍ഒന്നു രണ്ട് ക്രിസ്തീയ് ക്യാസറ്റുകളില്‍ പാടീട്ടുണ്ട്. വളരെ മുന്‍പാണ്. നന്ദി ഓര്‍മ്മപ്പെടുത്തലിന്.
ടീപീ. നന്ദി. ഇനിയും ശ്രമിക്കാം. ഒളിച്ച് വച്ചതല്ല..കര്‍മ്മഭുമി സൌദിയിലായതാണ് ഒരു കാരണം.
സ്വപ്നാടകന്‍സാര്‍,
നന്ദി. പ്ന്തളത്തെവിടെയാ വീട്. വീണ്ടും കാണാം.
ഹായ് സാജന്‍,
ഹ...ഹ...ഹ... മൂന്നാമത്തെ വരി ഒന്നു കൂടി എടുത്തു നോക്കി..ആറാംവാലി ഉളുക്കി:)))
നന്ദി , നന്ദി ഒരുപാട്.
ബൈ ദ ബൈ.. OUT OF 100 എത്ര തരും..??
അഭിപ്രായം പറയില്ല! അടുത്ത പാട്ടിടാതെ!
ബസാലേല്‍ എന്നതിന്‍റെ അര്‍ത്ടം "ദൈവത്തിന്‍റെ തണലില്‍ വസിക്കുന്നവന്‍ "
കുഞ്ഞാഡേ..ഒരു ഇമെയിൽ ഇടൂസ്..കുറച്ച് കാര്യങ്ങളൂണ്ട്.പെങ്കൊച്ചുങ്ങളുടെ പ്രൊഫൈൽ പോലെ ഇവിടെങ്ങും നോക്കീട്ട് ഒരു മെയിൽ ഐഡി പോലും കാണാനില്ല :)
വൻ ഓഫ് :- അത് ശരി,ഒളിച്ചും പാത്തും ജീവിക്കുന്ന പല ജോൺ കാഫറണ്ണന്മാരും സ്ഥലത്തൊക്കെയൂണ്ടല്ലേ..:)
പാട്ടു ഗംഭീരായിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട പാട്ടും.
പാട്ടുകാരാ.....
സ്വതസിദ്ധമായ കഴിവുകൾക്ക് കൂടുതൽ മിനുക്കമേകാൻ ശാസ്ത്രീയമായ പഠനം ഉപകാരപ്പെടും എന്നത് ശരിതന്നെ. പക്ഷേ.. അതൊന്നുമില്ലാതെയും, ദൈവദത്തമായ അഭിരുചി, നല്ല രീതിയിൽ അവതരിപ്പിയ്ക്കാൻ ഈ ആലാപനത്തിലൂടെ സാധിച്ചിട്ടുണ്ട്.
ഇനിയും ഇനിയും.. പ്രതീക്ഷിയ്ക്കുന്നു.
ആശംസകൾ.
പാട്ടാസ്വദിച്ചു കേട്ടോ. പലരും പറഞ്ഞപോലെ എനിയ്ക്കും ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത്. ആശംസകൾ..
നിരഞ്ജനേ!
ഈ പാട്ട് ഇത്ര മനോഹരമായി പാടി കേൾപ്പിച്ച് ഞങ്ങളെ സുഖിപ്പിച്ചതിനു നന്ദി. കേൾക്കുമ്പോൾ ഇച്ചിരെ അസൂയയും വരുന്നു. ആ ശബ്ദമാധുര്യത്തോട്. ഇനിയും ഇനിയും പാടി പോസ്റ്റുക. സംഗതികളൊക്കെ ആരു നോക്കുന്നു? കേൾക്കാനെന്തു സുഖം! അത്ര തന്നെ. ആദ്യ സംരംഭത്തിനു ആശംസകൾ|
ഇന്നു വരെ ഈ പാട്ട് കേട്ടിട്ടില്ലാ.. അപ്പോ പിന്നെ അഭിപ്രായം ഇല്ല. ഇനിയും നല്ലത് വരുമ്പോൾ പറയാലോ അല്ലേ?
പാട്ട് വളരെ ഇഷ്ടപ്പെട്ടു. പാട്ടുകേൾക്കാറുണ്ടെന്നതല്ലാതെ അതിന്റെ സാങ്കീതവശങ്ങൾ ഒന്നും എനിക്കറിയില്ല. അതുകൊണ്ടു തന്നെ അധികം വിമർശനവും ഇല്ല. പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
:)
Nannaayi paadiyirikkunnu. Hummings nalla ishtaayi.
Congrats and All the Best
anthimukil... ennathil mukil ennu paadumpo strain thonnunnu. repeat cheyyumpozhum
( Malayalam pinakkathilaa )
പാട്ടുപഠിക്കാതെ തന്നെ ഇത്രയും നന്നയി പാടുമെങ്കിൽ പഠിച്ചിരുന്നെങ്കിലോ?
പാട്ടുമാത്രമല്ല എഴുത്തും നന്നായിട്ടുണ്ട്
ആശംസകളോടെ
ജയതി
നിരഞ്ജന്‍
നന്നായിരിക്കുന്നു
ആശംസകള്‍
ഹമ്മിംഗ് തകര്‍ത്തു.പാട്ടുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ഇഷ്ടപ്പെട്ട ഒരു ഗാനമാണ് ഇത്.
വളരെ നന്നായി പാടിയിട്ടുമുണ്ട്. അഭിനന്ദനങ്ങള്‍...
സാല്‍ജൊ,നന്ദി. വീണ്ടും പോസ്റ്റാന്‍ ശ്രമിക്കാം. കിരണ്‍സെ..സുഖമാണൊ?.
ചന്ദ്രകാന്ദം, ചേച്ചിയുടെ അഭിപ്രായങ്ങള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും നന്ദി.
ടൈപ്പിസ്റ്റ്,ബിന്ദു കെ.പി. ആസ്വാദനത്തിനു നന്ദി.
ഗ്രാമീണേട്ടാ, മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ഈ യുവത്വത്തിന് ആദ്യം തന്നെ അഭിനന്ദനങ്ങള്‍.റിയാലിറ്റി ഷോകളുടെ കടന്നുവരവോടുകൂടി “സംഗതികളുടെ” പ്രാധാന്യം ഇന്ന് കൊച്ച്കുട്ടികള്‍പോലും തിരിച്ചറിയുന്ന കാലമല്ലേ?:)അതാ ഒരു ടെന്‍ഷന്‍. എല്ലാപ്രോത്സാഹനങ്ങള്‍ക്കും നന്ദി.
മുക്കുവാ , ഇത്രയും മനോഹരമായ ഈപ്പാട്ട് ( ഉള്ളടക്കം സിനിമാ)ഇതുവരെ കേട്ടിട്ടില്ലാ എന്നു പറഞ്ഞത് വിശ്വസിക്കാനാവുന്നില്ല!!! ഒറിജിനല്‍ വേര്‍ഷന്‍ ഒന്നു കേള്‍ക്കാന്‍ ശ്രമിക്കൂ.നന്ദിഅഭിപ്രായങ്ങള്‍ക്ക്.
മണികണ്ഠന്‍, ഒരുപാട് നന്ദി.
പ്രിയാ , അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലിനും. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
ജയതീ,
ആശംസകള്‍ സ്വീകരിക്കുന്നു. പോസ്റ്റൂകള്‍കൂടി വായിച്ച് അഭിപ്രായം അറീച്ചതിന് പ്രത്യ്യേക നന്ദി കേട്ടൊ..
ഷംസ്, യൂസഫ, നന്ദി...നന്ദി.
ഹായ് ശ്രീക്കുട്ടാ,
ഒത്തിരി നാളായല്ലൊ ഇവിടെ...ഈവര്‍ഷത്തേ ആദ്യ പോസ്റ്റ് ഒരു പാട്ടാകട്ടേയെന്നു കരുതി. താങ്ക്സ്സ്..
This is one of my favourate song.. sang well. keep on singing
ഹലോ നിരഞ്ജന്‍ ചേട്ടാ
വളരെ നന്നായിട്ടുണ്ട്..നല്ല ശബ്ദമാണ് ചേട്ടന്റെ..ഇനിയും പാടണം കേട്ടോ ...
പിന്നെ, കുലിരാര്ന്നുവല്ലോ "വസന്തരാഗം"..വസന്തരാഗ ത്തില്‍ pitching പ്രോബ്ലം ഫീല്‍ ചെയ്തു..രണ്ടു stanzayilum.. ചേട്ടന്‍ ഒന്നുകൂടി ശ്രമിചിരുന്നേല്‍ ഇനിയും നന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു..പിന്നെ, ആദ്യത്തെ ഹമ്മിന്ഗു അത്യുഗ്രന്‍..
ഗംഭീരമായി പാടിയിരിക്കുന്നു. ഇനിയും പോരട്ടെ പാട്ടുകള്‍
ആദ്യപരീക്ഷണം തന്നെ കലക്കിയല്ലോ !! നല്ല ആലാപനം .. അഭിനന്ദനങ്ങൾ .. ഇനിയും പോരട്ടെ ധാരാളം പാട്ടുകൾ :)
നിര്‍മ്മല, അഭിപ്രായങ്ങള്‍ക്കുനന്ദി.
ദിവ്യാ, അഭിപ്രായങ്ങള്‍ക്കും, നിര്‍ദേശങ്ങള്‍ക്കും നന്ദി. ആലാപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം എന്റെ പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്.
സന്തോഷ്,സുരേഷ്. ഇനിയും പാടാന്‍ ശ്രമിക്കാം.നിങ്ങളുടെ പ്രോതസാഹനമാണ് എന്റെ പ്രചോദനം. നന്ദി.
നന്നായിരിയ്കുന്നു നിരഞ്ജൻ... ഇനിയും തുടരൂ.
ബ്ലോഗില്‍ മനോഹരം എന്ന് എഴുതി പോകാന്‍ തുടങ്ങിയപ്പോള്‍
ആണ് “ബ്ലോഗിലെ എന്റെ ആദ്യ പോഡ്കാസ്റ്റ് പരീക്ഷണം. സൌദി അറേബ്യയിലെ ഒരു വെള്ളിയാഴ്ചയില്‍,”....വയിച്ചത് ... ശരിയാണ് ലോകത്ത് ഒരിടത്തും വെള്ളിയാഴ്ചകള്‍ക്ക് ഇത്ര സൌന്ദര്യമില്ലാ , അതു കൊണ്ടാവും പാട്ട് ഇത്ര സുന്ദരമായത്! ശ്രവണ സുന്ദരം ! മനോഹരം എന്താ പറയണ്ടതു വാക്കുകളും കിട്ടുന്നില്ലല്ലൊ ഈശ്വരാ!
നന്നായിരിക്കുന്നു... പിന്നെ ജീവിതമൊക്കെ എങ്ങനെ പോകുന്നു...? എന്നെ അറിയാമല്ലോ അല്ലേ?
നന്ദി ശ്രീ പൊറാടത്ത്.
മാണിക്യം , കമന്റ് പിന്‍ തുടര്‍ന്നു ചെന്നതോ നല്ല വിഭവ സമൃദ്ധമായ ഒരു കലവറയിലേക്ക്... നന്ദിയും , ആശംസകളും.
ഹായ് ഷൈന്‍,
ഇവിടെക്കാണാന്‍ കഴിഞ്ഞതില്‍ സന്തൊഷം. വെക്കേഷനിലാണ്. നന്ദി.
അന്തിവെയില്‍....
നന്നായിരിക്കുന്നു.
കുറച്ചുകൂടി ഊര്‍ജ്ജം വേണ്ടിയിരിക്കുന്നു ശബ്ദത്തില്‍...ചിതറിപ്പോകുന്നുണ്ടോ എന്ന് സംശയം....ആശംസകള്‍..
ഹമ്മിംഗ് തന്നെ തകര്‍ത്തിരിക്കുന്നു..!
Good Work..!
Iniyum Paattukal Paadi Post Cheyyoo...
kelkkan pattunnilla
Entho presanam?
Post a Comment